ബിൽ തുക നോക്കി പണം അടച്ചതിന്റെ വ്യാജ ശബ്ദം ഉണ്ടാക്കും;കടയുടമയെ സ്ക്രീൻ ഷോർട്ട് കാണിച്ച് മുങ്ങും: ക്യൂ ആര്‍ കോഡ് തട്ടിപ്പിൽ നാലു പേര്‍ പിടിയില്‍

 


കളമശേരി: സൗത്ത് കളമശേരിയിലെ ‘കുടവയറൻ” റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച നാലംഗ സംഘം പണം നൽകാതെ ക്യൂ ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി ഉടമ നൗഫൽ പൊലീസിൽ പരാതി നൽകി. 985 രൂപയാണ് നഷ്ടമായത്. നാലു പേർ കസ്റ്റഡിയിലായി. ഇവരെ ചോദ്യം ചെയ്തു വരുന്നു.

ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിൽ എത്തുന്ന സംഘം ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്തുന്നതായി ഭാവിക്കും. ഇവരിൽ ഒരാളുടെ ഫോണിലേക്ക് പണം അടച്ചതിന്റെ ശബ്ദം കേൾപ്പിക്കുകയും ഹോട്ടലുകാർ പറഞ്ഞ തുക പോയതായി ഫോണിൽ കാണിക്കുകയും ചെയ്യും.

ശബ്ദം കേൾക്കുകയും ഫോണിൽ തുക കാണിക്കുകയും ചെയ്യുമ്പോൾ തിരക്കിനിടയിൽ കടയുടമ ശ്രദ്ധിക്കില്ല. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സമാനമായ തട്ടിപ്പ് കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിലും ഇതേ സംഘം നടത്തിയതായി പൊലീസ് പറഞ്ഞു.


Post a Comment

Previous Post Next Post